fbpx

Online KYC Frauds- നിങ്ങൾക്കും ലഭിച്ചിട്ടുണ്ടാകും ഇത്തരം ലിങ്കുകൾ,ശ്രദ്ധിക്കുക !

ഈ ചതിയിൽ കുടുങ്ങരുത് !

Scam mobile messages

ഇങ്ങനെ ഒരു മെസ്സേജ് നിങ്ങളുടെ ഫോണിലും ലഭിച്ചിട്ടുണ്ടാകും .ഒരു പേർസണൽ മൊബൈൽ നമ്പറിൽ നിന്നും. ബാങ്കിൻറെ KYC ഉടനെ അപ്ഡേറ്റ് ചെയ്യുക ,അല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് സസ്‌പെൻഡ് ആകും ഇതാണ് ആ മെസ്സേജിന്റെ സാരം . താഴെയായി ഒരു ലിങ്കും കാണും അതിൽ ക്ലിക്ക് ചെയ്തു KYC അപ്ഡേറ്റ് ചെയ്യാനായി.

ഈ മെസ്സേജ് കണ്ടിട്ട് അതിൽ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ അത് നേരെ KYC അപ്‌ലോഡ് ചെയ്യാൻ ചോദിക്കും. നിങ്ങൾ അവിടെ നിങ്ങളുടെ വിവരങ്ങൾ നൽകി KYC അപ്‌ലോഡ് ചെയ്താൽ നിങ്ങളുടെ അക്കൗണ്ടിൽ നിന്നും പണം നഷ്ടമാകും

അടുത്തിടെ എനിക്കറിയാവുന്ന പലരും ഇതേക്കുറിച്ചു പറഞ്ഞു ഞാൻ ശ്രദ്ധിച്ചിരുന്നു .എല്ലാവര്ക്കും ലഭിക്കുന്ന messages SBI ബാങ്ക് അക്കൗണ്ട് സംബന്ധിച്ചു തന്നെയാണ്.പലർക്കും പണം നഷ്ടമായിട്ടുമുണ്ട്.

ഇങ്ങനെയുള്ള messages കാണുമ്പോൾ ഒരിക്കലും അതിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യരുത് . അബദ്ധം പറ്റാതിരിക്കാൻ ഇതിനെ സംബന്ധിച്ചു നമ്മൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ പറയാം.

1.ആദ്യമായി ഒരു ബാങ്കും KYC അപ്ഡേറ്റ് ഒരു പേർസണൽ മൊബൈൽ നമ്പറിൽ നിന്നും request ചെയ്യില്ല . ബാങ്കിൻറെ ബിസിനസ് നമ്പർ ഉപയോഗിച്ച് മാത്രമേ അവർ കസ്റ്റമേഴ്സിനെ contact ചെയ്യാറുള്ളു .

2.KYC update ചെയ്യാൻ അത് ബാങ്കിൽ കൊണ്ട് പോയി നൽകാനാണ് ബാങ്കുകൾ എപ്പോഴും പറയുക . ഏതെങ്കിലും ഒരു ലിങ്ക് അയച്ചു തന്നിട്ട് അതിൽ അപ്ഡേറ്റ് ചെയ്യാൻ ഒരിക്കലും ആവശ്യപ്പെടില്ല .അതുകൊണ്ടു തന്നെ ആരെങ്കിലും അങ്ങനെ പറഞ്ഞാൽ പോലും ഞാൻ ബാങ്കിൽ വന്നു അപ്ഡേറ്റ് ചെയ്യാം എന്ന് പറയുക

3.ഇത്തരം ലിങ്കുകൾ കാണുമ്പോൾ തന്നെ ഓപ്പൺ ചെയ്യാതെ ഒന്ന് ചെക്ക് ചെയ്യുക .ബാങ്കിന്റെ വെബ്സൈറ്റ് ഒരിക്കലും ഒരു അർത്ഥമില്ലാത്ത അക്ഷരങ്ങളോ നമ്പറുകളോ കൊണ്ടുള്ളതാകില്ല .
രണ്ടാമതായി ഈ ലിങ്ക് ക്ലിക്ക് ചെയ്താൽ എത്തുന്ന വെബ്സൈറ്റ് നോക്കുക. നിങ്ങൾ ഉപയോഗിക്കുന്ന ബാങ്ക് വെബ്സൈറ്റ് പോലെ ആകും അത് ,എന്നാൽ അത് തന്നെ ആകില്ല . ശ്രദ്ധിച്ചാൽ നമുക്കതു മനസിലാകും


4.ഓൺലൈൻ ബാങ്കിങ് ഉപയോഗിക്കുന്ന ആളല്ലെങ്കിൽ തീർച്ചയായും ഇത്തരം messages ശ്രദ്ധിക്കേണ്ടതില്ല . KYC Update പോലെ confidential ആയ കാര്യങ്ങൾ ബാങ്കുമായി നേരിട്ട് സംസാരിക്കുക.

How a Bank Website Link Looks Like

ബാങ്ക് വെബ്സൈറ്റുകളുടെ url ശ്രദ്ധിച്ചാൽ അറിയാൻ പറ്റും. ഒറിജിനൽ വെബ്സൈറ്റ് എങ്ങനെയാണ് എന്നത് .

Check the image on the top left side of the url

See the Secure message over there

എല്ലാ ബാങ്ക് വെബ്സൈറ്റുകളിലും connection is secure കാണാം . അല്ലാതെ കാണുന്ന വെബ്സൈറ്റുകളിൽ KYC ,account details ഇവയൊന്നും നല്കാൻ പാടില്ല.

https:// എന്ന് ബാങ്ക് വെബ്‌സൈറ്റിന് മുൻപിൽ ഉണ്ടാകും . അത് ചെക്ക് ചെയ്യാനായി വെബ്സൈറ്റിലുള്ള ഏതെങ്കിലും ലിങ്കിനു മുകളിൽ മൗസ് വയ്ക്കുക . സ്ക്രീനിനു താഴെ ഇടതു വശത്തായി ലിങ്ക് ഡിസ്പ്ലേ ചെയ്യും

Website URL in Blue backgound colour

ബാങ്ക് ഒരിക്കലും കസ്റ്റമേഴ്സിൽ നിന്നും ഫോണിലൂടെ KYC ആവശ്യപ്പെടില്ല .KYC ബാങ്കിൽ നേരിട്ട് അപ്ഡേറ്റ് ചെയ്യുക .അല്ലെങ്കിൽ ബാങ്കിന്റെ authorised website വഴി നൽകുക .

എപ്പോഴെങ്കിലും KYC അപ്ഡേറ്റ് ബാങ്ക് ആവശ്യപ്പെടുകയാണെങ്കിൽ നിങ്ങൾക്ക് ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള emailid യിൽ ഇമെയിൽ ലഭിക്കും.അതിൽ നിന്നും ബാങ്കുമായി ബന്ധപ്പെടുക

ഒരിക്കലും KYC,ATM PIN ,OTP ഇവ മറ്റുള്ളവരുമായി ഷെയർ ചെയ്യാതിരിക്കുക.

ഈ കാര്യങ്ങൾ മനസ്സിൽ വയ്ക്കുക. മൊബൈലിൽ വരുന്ന messages ലുള്ള ലിങ്കുകൾ ക്ലിക്ക് ചെയ്യാതിരിക്കുക. ഇത്തരം fraud KYC Scams തീർച്ചയായും ശ്രദ്ധിക്കേണ്ടതാണ് .അല്ലെങ്കിൽ പണം നഷ്ടപ്പെട്ടു കഴിയുമ്പോൾ മാത്രമേ നമ്മൾ അറിയുകയുള്ളൂ

1 thought on “Online KYC Frauds- നിങ്ങൾക്കും ലഭിച്ചിട്ടുണ്ടാകും ഇത്തരം ലിങ്കുകൾ,ശ്രദ്ധിക്കുക !”

Leave a comment