
Technologies ൻറെ സ്വാധീനം
Technologies നമ്മുടെ ജീവിതത്തെ ഒഴിവാക്കാനാകാത്ത വിധം സ്വാധീനിക്കുന്നുണ്ട് .നമ്മുടെ ദൈനം ദിന ആവശ്യങ്ങൾക്കെല്ലാം മൊബൈലും ഇൻറർനെറ്റും അനിവാര്യമാണ്.
തിരക്കുള്ള working days ൽ ഭക്ഷണം വാങ്ങാനും ,ആൾത്തിരക്കിൽ പെടാതെ ഇഷ്ടമുള്ള വസ്ത്രങ്ങൾ തെരഞ്ഞെടുക്കാനും ,ഓഫീസിൽ നിന്നും എത്തും മുൻപേ വീട്ടിലേക്കാവശ്യമായ പച്ചക്കറികളും groceries ഉം വീട്ടിലെത്തിക്കാനുമൊക്കെ online services നമുക്ക് വളരെ സഹായകമാണ് .യാത്രകളിൽ വഴികാട്ടിയാകുന്ന മാപ്പുകളും ദൂരെയുള്ള അച്ഛനുമമ്മയുമായുള്ള വീഡിയോ ചാറ്റുകളുമൊക്കെ നമ്മുടെ ലോകത്തിൻറെ വലുപ്പം കുറയ്ക്കുന്നുമുണ്ട്.ഇത്തരം സൗകര്യങ്ങൾ ആസ്വദിക്കുമ്പോഴും ഡിജിറ്റൽ ജീവിതത്തിൽ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് .നാം അറിഞ്ഞോ അറിയാതെയോ നമ്മുടെ ജീവിതത്തിൽ കടന്നുവന്നിട്ടുള്ള ചില ശീലങ്ങൾ . അവ മനസിലാക്കി തിരുത്തേണ്ടത് അത്യാവശ്യമാണ് .
ചില ശീലങ്ങൾ
അത് വെറും ശീലങ്ങൾക്കപ്പുറം നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന കാര്യങ്ങളാണ് . അതിൽ ആരോഗ്യത്തെ ബാധിക്കുന്ന ചിലതു നമുക്കിവിടെ നോക്കാം
1.ഇതിൽ ആദ്യ ശീലം നമ്മൾ ഉറങ്ങുമ്പോൾ പോലും മൊബൈൽ ഫോൺ നമ്മുടെ കൂടെ ഉണ്ടാകുന്നു എന്നതാണ് . ഇത് തീർച്ചയായും ഉപേക്ഷിക്കേണ്ട ശീലമാണ്. ഉറങ്ങുന്നതിന് 15 മിനിറ്റ് മുൻപെങ്കിലും gadgets ൻറെ ലൈറ്റ് കണ്ണിൽ വീഴാതെ നോക്കുക. മൊബൈൽ ഫോണും ലാപ്ടോപ്പ് ഉം റൂമിൽ നിന്നും മാറ്റി വയ്ക്കുക. IT-യിലും മറ്റും ജോലി ചെയ്യുന്നവർക്ക് ഇത് എപ്പോഴും സാധ്യമായി എന്ന് വരില്ല . എങ്കിലും പരമാവധി ഇത് ചെയ്യുന്നത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ് .
2.ഭക്ഷണം കഴിക്കുമ്പോഴും മൊബൈൽ ഫോൺ അടുത്ത് വച്ചിരിക്കുന്നവരെ കാണാം . ഓഫീസിൽ നിന്നുള്ള messages,calls ഇവയൊക്കെയാണ് കാരണം.പക്ഷെ , ഭക്ഷണം കഴിക്കുന്ന 15 മിനിറ്റ് മൊബൈൽ ഫോൺ മാറ്റിവയ്ക്കാൻ കഴിയില്ലേ? ഒന്ന് ശ്രമിച്ചു നോക്കൂ .15 മിനിറ്റ് മാത്രം
3.Laptop നു മുൻപിൽ ഇരിക്കുന്ന position വളരെ പ്രധാനമാണ്. work-ൻറെ stress കൂടുമ്പോൾ അറിയാതെ ഇതൊക്കെ മറന്നു പോകും .laptop/ tv/tablet ഇവയുടെ അടുത്തിരുന്നു വർക്ക് ചെയ്യുകയും കാണുകയും ചെയ്യാതിരിക്കുക . ഒരു മിനിമം അകലം എപ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട് .
Computer Screen – 40 to 76 cms(16 to 30 inches) from your eyes.
TV – 1 meter
ഇത് കണ്ണിന്റെ ആയാസം കുറയ്ക്കും .കണ്ണിനു strain ഇല്ലാതെ കൂടുതൽ സമയം വർക്ക് ചെയ്യാനാകും .
സോഷ്യൽ മീഡിയ നമുക്ക് വളരെ ഉപകാരപ്രദമാണ് .അത് നമ്മെ job ലും entertaintment ലും ഒരുപോലെ സഹായിക്കുന്നുണ്ട് .പക്ഷെ ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുന്ന വിധം അത് നമ്മെ സ്വാധീനിക്കാൻ നാം അനുവദിക്കരുത് .Gadgets ഉപയോഗിക്കുമ്പോഴുള്ള physical impacts ന് അപ്പുറം mental health നെയും അത് സ്വാധീനിക്കുന്നുണ്ട് .അതിനാൽ തന്നെ gadgets ഉപയോഗിക്കുന്ന സമയം ,ഉറക്ക സമയം ,ഭക്ഷണം കഴിക്കൽ ,വാഷ്‌റൂം ടൈം ഇവയൊക്കെ ക്രമീകരിക്കേണ്ടതുണ്ട് .മൊബൈൽ ഫോണുമായി ബാത്റൂമിനുള്ളിൽ കയറുന്ന ചിലരെ കാണാം .എന്ത് അത്യാവശ്യമായാലും അത് ഒഴിവാക്കേണ്ടതാണ് . ചില ശീലങ്ങൾ നമുക്കു തനിയെ മാറ്റാവുന്നതേയുള്ളു .അവ നമ്മെ മാറ്റുന്നതിന് മുൻപ് .