fbpx

കമ്പ്യൂട്ടർ ഗെയിമുകൾ കുട്ടികൾ ഉപയോഗിക്കുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കമ്പ്യൂട്ടർ ഗെയിമുകളുടെ ഉപയോഗം കുട്ടികളിൽ പല പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട് – എന്ന വാർത്തകളും വിവരണങ്ങളും  കേട്ടതുകൊണ്ട്  കുട്ടികളെ അതിൽ നിന്നും പൂർണമായും  അകറ്റി നിർത്തുക എന്നതാണ് നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും എളുപ്പമാർഗ്ഗം. പക്ഷെ ഇങ്ങനെ മാറ്റിനിർത്തപ്പെടുമ്പോൾ കുട്ടികൾ ഇന്നത്തെ ഇൻഫർമേഷൻ ടെക്നോളജി ലോകത്ത്  ഒന്നും അറിയാത്തവരായി മാറില്ലേ ?അവർക്കു നല്ല അറിവുകൾ ലഭിക്കുന്നതിൽ നിന്നും നമ്മൾ അവരെ പിന്തിരിപ്പിക്കുകയല്ലേ? അതേക്കുറിച്ച്  എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?

കൊച്ചു കുട്ടികളെ ഗെയിം അഡിക്ട് ആകാതെ എങ്ങനെ കമ്പ്യൂട്ടർ ഗെയിം ഉപയോഗിച്ച് പഠിപ്പിക്കാം?

കമ്പ്യൂട്ടർ/മൊബൈൽ ഗെയിമുകൾ കുട്ടികളുടെ ബുദ്ധി വികാസത്തിന് സഹായകം തന്നെയാണ്- അവ നല്ല രീതിയിൽ ഉപയോഗിച്ചാൽ. കമ്പ്യൂട്ടർ ഗെയിമുകൾ ഉപയോഗിക്കാൻ തുടങ്ങുന്നതിനു മുൻപ് നമ്മൾ കുട്ടികളെ പഠിപ്പിച്ചുകൊടുക്കേണ്ടചില കാര്യങ്ങളുണ്ട് . ഒരു 6-7  വയസ്സുള്ള കുട്ടിയ്ക്ക്  pattern games, shapes games, number games, unscramble games ഇവയൊക്കെ എളുപ്പം ചെയ്യാനാകും . ഒരു  limited time നുള്ളിൽ ചെയ്യുന്നതിനാൽ ഇവ കുട്ടികളിലെ quick response ,thinking capacity എന്നിവ improve ചെയ്യാൻ സഹായിക്കും.

എന്തൊക്കെ മുൻകരുതലുകൾ എടുക്കണം?

ഗെയിമുകൾ കുട്ടികൾക്കു  നൽകുന്നതിന് മുൻപ്  നമ്മൾ എടുക്കേണ്ട ചില മുൻകരുതലുകൾ ഉണ്ട്. അവ ഒന്നൊന്നായി പറയാം 

1. ആദ്യം കുട്ടിയെ ഗെയിമുകൾ കളിച്ചു കാണിക്കുക .സ്കൂളിൽ പഠിക്കുന്ന പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടവ ആദ്യം ചെയ്തു കാണിക്കാം. നമ്പർ ഗെയിംസ് ,പാറ്റേൺ ഗെയിംസ് ,ഷേപ്പ് ഗെയിംസ് ഇവയൊക്കെ അവർ സ്കൂളിൽ പഠിക്കുന്ന കാര്യങ്ങൾ കൂടുതൽ നന്നായി കണ്ടു മനസിലാക്കാൻ സഹായകമാകും .ഉദാഹരണമായി, triangle ,rectangle ,square ഇവ തമ്മിലുള്ള വ്യത്യാസം , അവയുടെ വശങ്ങളുടെ എണ്ണം എന്നിവയൊക്കെ  അവർക്കു  എളുപ്പത്തിൽ visualize ചെയ്യാൻ കഴിയും. കാണാതെ പഠിക്കേണ്ടതില്ല .മാതാപിതാക്കൾ കൂടെയിരുന്നു ഇവ ചെയ്യിക്കാൻ ശ്രദ്ധിക്കുക

2.മൊബൈൽ ഉപയോഗിക്കുന്നതിനു പകരം  ലാപ്ടോപ്പ്/ ഡെസ്ക്ടോപ്പ്   നൽകിയാൽ  കുട്ടികളുടെ കണ്ണുകൾക്ക് അത് ആയാസം കുറയ്ക്കും. അവർ ചെയ്യുന്നത് നമുക്ക് നിരീക്ഷിക്കാനും പറ്റും .


3.ഒരു ഓപ്പൺ സ്പേസിൽ  ഇരുന്നു മാത്രം gadgets  ഉപയോഗിക്കാൻ കുട്ടികളെ ശീലിപ്പിക്കുക. നമ്മുടെ ശ്രദ്ധയും സഹായവും എപ്പോഴും ലഭിക്കണം 


4.മാതാപിതാക്കളോട്  ചോദിക്കാതെ ഒരു അപ്ലിക്കേഷൻ പോലും install ചെയ്യരുതെന്ന്  അവർക്കു പറഞ്ഞു കൊടുക്കുക . നമ്മൾ അറിയാതെ തന്നെ ആരെങ്കിലും നമ്മുടെ ലാപ്ടോപ്പ്  access ചെയ്യാൻ സാധ്യതയുണ്ട്  എന്ന് പറഞ്ഞാൽ മതിയാകും. ഒരു stranger  വരാൻ സാധ്യതയുണ്ടെന്ന് കേൾക്കുമ്പോൾ അവർ അത് കുറച്ചു alert  ആയിരിക്കും. security/safety  യെകുറിച്ചു 6 വയസുള്ള ഒരു കുട്ടിയോട് ഇത് മാത്രം പറഞ്ഞാൽ മതിയാകും.വീട്ടിൽ  ഒരു stranger വന്നാൽ അവർ എങ്ങനെ പെരുമാറും? “ആദ്യം അമ്മയെയോ അച്ഛനെയോ പോയി വിളിക്കും “.അത് തന്നെയേ അവർ ഇവിടെയും ആലോചിക്കുകയുള്ളു .കമ്പ്യൂട്ടറിൽ വരുന്ന Allow/ Deny  അലെർട്ടുകൾ  അല്ലെങ്കിൽ Accept / Decline  മെസ്സേജ് ഇവയൊന്നും മുതിർന്നവരോട് ചോദിക്കാതെ ക്ലിക്ക് ചെയ്യരുതെന്ന് അവരെ തീർച്ചയായും പഠിപ്പിക്കണം

5.ഗെയിമുകൾ  എപ്പോഴും Google Play Store / AppStore  ൽ നിന്ന് മാത്രം download ചെയ്യുക . Whatsapp ,Facebook  എന്നിവയിലൊക്കെ വരുന്ന നമുക്ക് അറിയാൻ പാടില്ലാത്ത ലിങ്കുകൾ ക്ലിക്ക് ചെയ്തു download  ചെയ്യാതിരിക്കുക 

6.Whatsapp/Facebook  അല്ലെങ്കിൽ ഏതെങ്കിലും Socialmedia  site  കളിൽ  ആരെങ്കിലും ഗെയിമുകളുടെ ലിങ്കുകൾ അയച്ചുതരുമ്പോൾ ആ ലിങ്കിൽ  ക്ലിക്ക് ചെയ്തു install  ചെയ്യാതിരിക്കുക .അതിൽ കാണുന്ന ഗെയിമിൻറെ പേര് നിങ്ങളുടെ  playstore /appstore  ൽ പോയി ടൈപ്പ് ചെയ്തു നോക്കുക. അതിന്റെ താഴെയുള്ള  details ,reviews ഒക്കെ പരിശോധിക്കുക . നല്ലതായി തോന്നുന്നില്ലെങ്കിൽ ആ ഗെയിം ഉപയോഗിക്കരുത്.

7.കുട്ടികൾക്കായി ഒരു gmail id ഉണ്ടാക്കുക. അതിൽ നിന്ന് മാത്രം അവരുടെ ഗൂഗിൾ മീറ്റ് (ഓൺലൈൻ ക്ലാസ്സ് ),ഗെയിംസ് മറ്റെല്ലാ applications ഉം ഉപയോഗിക്കാൻ നൽകുക .Google ൽ Create Account –>For my child ഓപ്ഷൻ കൊടുത്തു id ഉണ്ടാക്കിയാൽ അത് parent email id യുമായി ലിങ്ക്ഡ് ആയിരിക്കും .ഇത് എങ്ങനെ ചെയ്യണമെന്ന് നോക്കാം

How to create Google Account for kids

Follow the instructions on Clicking Next button. ഇങ്ങനെ ഉണ്ടാക്കുന്ന email id ,parent email id യുമായി ലിങ്ക് ചെയ്തിട്ടുണ്ട് .അതിനാൽ കുട്ടികൾ ഈ email id ഉപയോഗിച്ച് എന്ത് ചെയ്താലും parent email id യിലേക്ക് email ലഭിക്കും. പുതിയ applications എടുക്കാൻ നോക്കിയാൽ parent id യിൽ നിന്നും Access Permission ചോദിക്കും .അതിനാൽ നമുക്ക് അവർ ചെയ്യുന്നതെല്ലാം അറിയാനാകും

1 thought on “കമ്പ്യൂട്ടർ ഗെയിമുകൾ കുട്ടികൾ ഉപയോഗിക്കുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ”

Leave a comment