fbpx

കമ്പ്യൂട്ടർ ഗെയിമുകൾ കുട്ടികളെ എങ്ങനെ സ്വാധീനിക്കുന്നു?

Computer Games and Kids

ടെക്നോളജി എവിടെവരെ ?അതിനു ഒരു ലക്ഷ്മണ രേഖ ആവശ്യമുണ്ടോ?

സ്‌കൂളിന്റെ മതിൽക്കെട്ടിനുള്ളിൽ കണ്ടുപോകരുതെന്നു പറഞ്ഞ നമ്മളോട് കൊറോണയുമായി കൂട്ടുകൂടി മൊബൈൽ ഫോണുകൾ ഇങ്ങനെ ഒരു മധുരപ്രതികാരം ചെയ്യുമെന്ന് ആരെങ്കിലും കരുതിയോ?
ഈ വർഷം സ്കൂളിൽ ആദ്യമായി പോകുന്ന കുട്ടികൾക്ക് സ്കൂൾ എന്നാൽ Google Meet /Zoom Meet അതുമല്ലെങ്കിൽ Youtube Videos മാത്രമാണ്. അവരോട് ആര്, എങ്ങനെ പറഞ്ഞു കൊടുക്കും ഒരുപാടു പേരുള്ള ഒരു ക്ലാസ് റൂമിൽ കലപില കൂട്ടിയിരിക്കുന്നതിൻറെ രസം ?

IT കമ്പനികൾക്ക് മാത്രം പരിചിതമായിരുന്ന ഓൺലൈൻ കോൺഫറൻസും വർക്ക് ഫ്രം ഹോം സംസ്കാരവും എല്ലാവരും അംഗീകരിച്ചു കഴിഞ്ഞു. പുതിയ technologies നമ്മളെ സ്വാധീനിക്കാൻ ഏറ്റവും എളുപ്പവും, നമുക്കവയെ അംഗീകരിച്ചേ മതിയാകൂ എന്ന അവസ്ഥയുമായി . അടുത്ത കാലത്തായി computer games
ൻറെ ദോഷവശങ്ങളെ കുറിച്ചും അവ കുട്ടികളെ ബാധിക്കുന്നതിനെക്കുറിച്ചും നമ്മൾ ആകുലരാണ്.Computer Games പരിധിവിട്ട് ഉപയോഗിക്കുന്നത് ദോഷകരം തന്നെയാണ് .

ആരോഗ്യപ്രശ്നങ്ങൾക്കപ്പുറം അത് കുട്ടികളെ ബാധിക്കുന്നത് എങ്ങനെയൊക്കെയാണ്?

Illusions മാത്രമുള്ള ഒരു ലോകത്തെ അവർ കൂടുതലായി ഇഷ്ടപ്പെടുന്നു..

അതിലേക്കു അവർ കൂടുതൽ കൂടുതൽ അടുക്കുന്നു .

പതുക്കെ പതുക്കെ അതിൽ നിന്നും പുറത്തു കടക്കാൻ അവർക്കു കഴിയാതെ വരുന്നു.

പതിനഞ്ചു വയസിനു താഴെയുള്ള കുട്ടികൾ അതിലേക്കു അടുക്കുമ്പോൾ അവരെ തെറ്റായ രീതിയിൽ direct ചെയ്യുന്ന ഗെയിമുകൾ ആണ് അവയെങ്കിൽ ,അവ അവരിൽ ആഴത്തിൽ സ്വാധീനം ചെലുത്തുകയും അവർ കടുത്ത വിഷാദരോഗത്തിലേക്കും മറ്റും നീങ്ങുകയും ചെയ്യുന്നു . ഈ ഘട്ടത്തിൽ നമുക്ക് ഇത് പരിഹരിക്കാൻ അല്പം ബുദ്ധിമുട്ടാണ് .
ഇതൊക്കെയാകാം നമ്മൾ കാണുന്ന പല നിർഭാഗ്യകരമായ സംഭവങ്ങളുടെയും വാർത്തകളുടെയും ആദ്യത്തെ ഘട്ടങ്ങളിൽ സംഭവിച്ചിരിക്കുക.

മാതാപിതാക്കൾ എന്ന നിലയിൽ നമുക്ക് ഇതിൽ എന്താണ് ചെയ്യാനുള്ളത് ?

Prevention is Better than Cure എന്നാണല്ലോ .അത് ചിന്തിക്കുന്നതിനു മുൻപ് നമുക്ക് ഒരു കാര്യം നോക്കാം . യഥാർത്ഥത്തിൽ Computer Games ഇത്രയേറെ അപകടകാരികളാണോ? അവയെ നല്ല രീതിയിൽ നമുക്ക് ഉപയോഗിക്കാനാകുമോ?

Computer Games ൻറെ ചില നല്ല വശങ്ങൾ പറയാം .

1.അത് കുട്ടികളെ Quick Learners ആക്കും . കുട്ടികൾ പൊതുവെ ഒരു കാര്യത്തിലും കൂടുതൽ സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നവരല്ല.പുസ്തകങ്ങളിൽ അവർ ചെലവഴിക്കുന്ന സമയത്തിന്റെ ¼ മതി അവർക്കു കമ്പ്യൂട്ടർ ഗെയിം ലെ logic മനസിലാക്കാൻ. കാരണം അവ visuals ആയി അവർക്കു കാര്യങ്ങൾ present ചെയ്യുന്നു എന്നതാണ് .നേരിൽ കണ്ടു പഠിക്കുന്ന concepts അവർ ഒരിക്കലും മറക്കുകയുമില്ല.

2.Computer Games കുട്ടികളിലെ Attention,,Concentration,Co-ordination എന്നിവ ഫലപ്രദമായി വികസിപ്പിക്കാൻ സഹായകമാണ് (കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും )

3.ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രയോജനം computer games നമ്മുടെ Problem Solving Skills കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുന്നു എന്നുള്ളതാണ്.

4.പഠനത്തിൽ മികവ് പുലർത്തുന്നതിനോടൊപ്പം കഴിവുകൾ തിരിച്ചറിയാൻ Computer Games വഴി സാധിക്കുന്നു .(.എങ്ങനെയെന്ന് വിശദമാക്കാം മറ്റൊരു write-up ൽ )

സുരക്ഷാ പ്രശ്നങ്ങൾ എങ്ങനെ ശ്രദ്ധിക്കാം ?

Laptop ആയാലും mobile ആയാലും security settings ഉറപ്പാക്കണം. (എങ്ങനെ അവ ചെയ്യണമെന്ന് മറ്റൊരു write-up ൽ വിശദമാക്കാം) കുട്ടികൾക്ക് തനിയെ ഉപയോഗിക്കാൻ നൽകാതെ നമ്മുടെ സാന്നിധ്യത്തിൽ മാത്രം mobile/laptop ഉപയോഗിക്കാൻ നൽകൂ.മുതിർന്നവരുടെ അനുവാദമില്ലാതെ ഒരു application പോലും ഇൻസ്റ്റാൾ ചെയ്യരുതെന്ന് അവരെ പഠിപ്പിക്കുക . ചെറിയ പ്രായത്തിൽ അത് പറഞ്ഞു കൊടുത്താൽ അവർ അത് തീർച്ചയായും അനുസരിക്കും .

ഇങ്ങനെ നമ്മുടെ ശ്രദ്ധയോടെയും സഹായത്തോടെയും അവരെ Gaming practice ചെയ്യിച്ചാൽ അത് നല്ല റിസൾട്ട് മാത്രമേ നല്കുള്ളൂ .കുട്ടികൾ gaming ൽ addicted ആകില്ല .അതിന്റെ നല്ല ഗുണങ്ങൾ അവരറിയാതെ തന്നെ അവർക്കു ലഭിക്കുകയും ചെയ്യും

Leave a comment