fbpx

ഇൻറർനെറ്റ് ബാങ്കിങ് എങ്ങനെ safe&secure ആയി ഉപയോഗിക്കാം?Some Tips

ഇൻറർനെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില safety tips പറയാം

1.ഇൻറർനെറ്റ് ബാങ്കിംഗിന് ഉപയോഗിക്കുന്ന പാസ്‍വേർഡ് ഇടയ്ക്കിടെ മാറ്റുക. മുൻപത്തെ പാസ്സ്‌വേർഡുമായി ബന്ധമില്ലാത്ത പാസ്സ്‌വേർഡുകൾ ഉണ്ടാക്കാൻ ശ്രദ്ധിക്കുക.

2.ഒരിക്കലും പബ്ലിക് -wifi ലോ ഓഫീസ്-wifi ലോ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ലോഗിൻ ചെയ്യാതിരിക്കുക. wifi ഉപയോഗിച്ച് ആക്സസ് ചെയ്യുകയാണെങ്കിൽ സെക്യൂർഡ് ആണെന്ന് ഉറപ്പാക്കണം . അല്ലാത്ത പക്ഷം മൊബൈൽ ഹോട്ട്സ്പോട്ട് ഉപയോഗിച്ച് ഇന്റർനെറ്റ് ആക്സസ് ചെയ്യുക

3.ബാങ്ക് വെബ്സൈറ്റ് url ശ്രദ്ധിക്കുക . നിങ്ങളുടെ ബാങ്കിന്റെ വെബ്‌സൈറ്റുമായി സാമ്യമുള്ള വേറെയും വെബ്സൈറ്റുകൾ ഉണ്ടാകും.url എടുക്കുമ്പോൾ ലോഗിൻ ചെയ്യുന്നതിന് മുൻപ് ഒന്ന് കൂടി url പരിശോധിക്കുക .
ഇത് എങ്ങനെയെന്ന് മറ്റൊരു ബ്ലോഗിൽ വിശദീകരിച്ചിട്ടുണ്ട് .
അത് നോക്കൂ :Click Here

4.നിങ്ങളുടെ ബാങ്കിന്റെ username and password ഓർത്തുവയ്ക്കാൻ ശ്രമിക്കുക . ഇനി അത് സാധ്യമല്ല എങ്കിൽ username and password ഒരുമിച്ചു എവിടെയും കുറിച്ച് വയ്ക്കാതിരിക്കുക .പ്രത്യേകിച്ച് നിങ്ങൾ ഉപയോഗിക്കുന്ന പേർസണൽ കമ്പ്യൂട്ടറിൽ ഒരിക്കലും സേവ് ചെയ്യരുത് . നമ്മൾ ഇൻറർനെറ്റ് അക്സസ്സ് ചെയ്യുന്ന ലാപ്ടോപ്പ്/കമ്പ്യൂട്ടറിൽ നിന്നും ഇത്തരം ഡാറ്റ ഹാക്കർസിന് അക്സസ്സ് ചെയ്യാൻ എളുപ്പമാണ്

ഇനിയിപ്പോൾ ലാപ്ടോപ്പിൽ തന്നെ സേവ് ചെയ്യുകയാണെങ്കിൽ username ,password ഇവ ,വെവ്വേറെ സേവ് ചെയ്യുക .url അതോടൊപ്പം കൊടുക്കാതിരിക്കുക . നിങ്ങൾക്ക് മാത്രം മനസിലാകുന്ന കോഡ് ഉപയോഗിച്ച് ഡോക്യൂമെന്റസ് ൽ ഇതൊക്കെ സേവ് ചെയ്യുക

5.ഇൻറർനെറ്റ് ബാങ്കിങ് ഉപയോഗിച്ച് കഴിഞ്ഞാൽ തീർച്ചയായും ലോഗൗട്ട് ചെയ്യാൻ മറക്കരുത് . നിങ്ങൾ ഉപയോഗിച്ച browser cookies ഡിലീറ്റ് ചെയ്യുക.

Leave a comment